ശു​ചി​മു​റി​യു​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണ് സ​ഹോ​ദ​രി​മാ​ർ മരിച്ചു; ഇരുവരും കളിച്ച് ​കൊണ്ടിരിക്കുകയായിരുന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ശു​ചി​മു​റി​യു​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണ് സ​ഹോ​ദ​രി​മാ​ർ മരിച്ചു. ബല്ലിയ ജില്ലയിലെ ബൈരിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദയ് ഛപ്ര ഗ്രാമത്തിലാണ് സംഭവം.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ൻ​ഷു (13), ത​നു (11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇരുവരും മതിലിനരികിൽ കളിച്ച് ​കൊണ്ടിരിക്കുകയായിരുന്നു.

ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ ഇ​വ​ർ കു​ടു​ങ്ങി​പ്പോ​യതായി ബൈരിയ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ധരംവീർ സിംഗ് പറഞ്ഞു. ഇ​രു​വ​രെ​യും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും രക്ഷിക്കാനായില്ല. ഇവരുടെ മുത്തച്ഛൻ ഗ്രാമതലവനായിരുന്ന കാലത്താണ് ​ശുചിമുറിയുടെ നിർമ്മാണം നടന്നത്. 

Tags:    
News Summary - Wall Collapse Kills 2 Sisters, Was Built When Their Grandpa Was Village Head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.