പി. ​ര​മ​ണ​ൻ

രോഗിയുമായി പോകവെ ഹൃദയാഘാതം; ഡ്രൈവർ മരിച്ചു

മ​ണ്ണ​ഞ്ചേ​രി: രോ​ഗി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു.

മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡ് കാ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ പു​രു​ഷ​െൻറ മ​ക​ൻ പി. ​ര​മ​ണ​നാ​ണ്​ (56) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​പാ​തി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യു​മാ​യി പോ​കു​ന്ന​തി​നി​ടെ ത​ല​ചു​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​ട്ടി​കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കേ വൈ​കു​ന്നേ​രം നാ​ലോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: ചി​ന്നു, വി​ഷ്ണു. മ​രു​മ​ക​ൻ: ശ്രീ​രാ​ജ്. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ. 

Tags:    
News Summary - Heart attack while traveling with patient; driver diead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.