എൻ.ഡി ചന്ദ്രൻ

കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു

മണ്ണഞ്ചേരി: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദമ്പതികളിൽ ഭർത്താവ് മരിച്ചു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം പഞ്ചായത്ത് 20-ാം വാർഡ് നന്ദികാട്ട് വെളി എൻ.ഡി ചന്ദ്രൻ (61) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചത്.

അർബുദ രോഗിയായ ഭാര്യ രമണിയെ ഒരാഴ്ച മുൻപ് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം ചന്ദ്രനെയും കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചന്ദ്രൻ കാവുങ്കൽ ദേവീ ക്ഷേത്രം ഭരണ സമിതി  അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ജല ഗതാഗത വകുപ്പ് പുളിങ്കുന്ന് ജീവനക്കാരൻ മിഥിലേഷാണ്​ ഏക മകൻ.


Tags:    
News Summary - The husband of a couple who was hospitalized with covid died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.