കാത്തിരിപ്പു കേന്ദ്രത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

റാന്നി: റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പു കേന്ദ്രത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം കുന്നത്തൂര്‍ തോട്ടത്തുമുറി തുരുത്തിക്കര മുകളുവിള വീട്ടില്‍ രാമചന്ദ്രന്‍ (അനില്‍-39) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .

ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചാണ് പോലീസ് വിവരങ്ങൾ ശേഖരിച്ചത്. കുടുംബവുമായി അകന്ന് കഴിയുകയായിരുന്നന്ന് വീട്ടുകാര്‍ അറിയിച്ചു.കൊവിഡ് പരിശോധന നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. റാന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.