ഈരാറ്റുപേട്ട: പൂഞ്ഞാര്‍ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണല്‍ ജി.വി. രാജയുടെ സഹോദരിയുമായ അത്തംനാള്‍ അംബികത്തമ്പുരാട്ടി (98) നിര്യാതയായി. കൊച്ചി രാജകുടുംബത്തിലെ പരേതനായ ക്യാപ്റ്റന്‍ കേരളവര്മയാണ് ഭര്‍ത്താവ്. പുതുശ്ശേരി മനക്കല് നാരായണന് നമ്പൂതിരിയുടെയും പൂഞ്ഞാര്‍ കോയിക്കല്‍ കൊട്ടാരത്തില്‍ കാര്‍ത്തിക തിരുനാള്‍ അംബ തമ്പുരാട്ടിയുടെയും മകളാണ്. ചെറുപ്പത്തില്‍തന്നെ കഥകളി, കളരിപ്പയറ്റ് മുതലായവയില്‍ പ്രാവീണ്യം നേടി. കായിക കേരളത്തിന്റെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന കേണല്‍ ജി.വി. രാജ, ആലക്കോട് തമ്പുരാന് എന്ന് അറിയപ്പെട്ടിരുന്ന പി.ആര്. രാമവര്‍മരാജ, പി.കേരളവര്‍മ രാജ തുടങ്ങിയവർ സഹോദരന്മാരാണ്.
മക്കള്‍: പി.കെ. പ്രതാപവര്‍മ രാജ (റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥന്), ഉഷാവര്‍മ (രാഷ്ട്രസേവികാ സമിതി മുന്‍ പ്രാന്ത സംഘചാലിക), രാധികവര്മ (തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലര്‍), ജയശ്രീ വര്‍മ, പരേതയായ പത്മജ വര്‍മ. മരുമക്കള്‍: സുജാത വര്‍മ (തൃപ്പൂണിത്തുറ കോവിലകം), ജയപ്രകാശ് വര്‍മ (റിട്ട. യൂനിയന്‍ ബാങ്ക് ഉദ്യോഗസ്ഥന്, തൃപ്പൂണിത്തുറ കോവിലകം), സുധാകര വര്‍മ (കിളിമാനൂര്‍ കൊട്ടാരം), കെ. മോഹനചന്ദ്ര വര്‍മ (കോയിക്കല്മഠം തൃപ്പൂണിത്തുറ), പരേതനായ കേരളവര്‍മ കൊച്ചപ്പന് തമ്പുരാന് (തൃപ്പൂണിത്തുറ കോവിലകം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.