ന്യൂഡൽഹി: ബിഹാർ കോകില എന്നറിയപ്പെടുന്ന ഗായികയും പത്മഭൂഷൺ ജേത്രിയുമായ ശാരദ സിൻഹ (72) നിര്യാതയായി. ഭോജ്‌പുരി, മൈഥിലി, മഗാഹി എന്നീ സംഗീത മേഖലകളിൽ പ്രശസ്തയായിരുന്നു. ബിഹാറിന്റെ പരമ്പരാഗത സംഗീതം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
കെൽവാ കേ പാട് പർ ഉഗാലൻ സൂരജ് മാൽ ജാകെ ജുകെ, ഹേ ഛത്തി മയ്യാ, ഹോ ദിനനാഥ്, ബഹാംഗി ലചകത് ജായേ, റോജെ റോജെ ഉഗേല, സുന ഛത്തി മായ്, ജോഡേ ജോഡേ സുപാവ, പട്‌ന കേ ഘട്ട് പർ എന്നിവയാണ് അവരുടെ ജനപ്രിയ ഗാനങ്ങൾ.
2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. ഛത് ഗാനങ്ങൾക്ക് പേരുകേട്ട ശാരദ സിൻഹയെ ഒക്ടോബർ 27നാണ് ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.