ഷാര്‍ജ: ചാവക്കാട് മന്ദലാംകുന്ന് യാസീൻ പള്ളിക്ക് തെക്കുഭാഗം പരേതനായ കറുത്താക്ക ഹുസൈന്റെ മകൻ റബീയത്ത് (40) ഷാർജയിൽ നിര്യാതനായി. ദുബൈയിലെ പരസ്യ കമ്പനിയില്‍ ജോലിചെയ്ത് വരുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. മാതാവ്: പരേതയായ സഫിയ. ഭാര്യ: ഫസീല. മക്കള്‍: റയ്യാന്‍, മിറായ, മിര്‍സാന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സ്വദേശമായ മന്ദലാംകുന്ന് കുന്നത്തെപ്പള്ളി ഖബർസ്ഥാനില്‍ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.