നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയ ഒന്നര വയസുകാരി മരിച്ചു

തിരുവനന്തപുരം: പനി ബാധിച്ച് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയ ഒന്നര വയസുകാരി മരിച്ചു. സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ചയാണ് മരിച്ചത്. ആശുപത്രിയിൽ കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

നാലു ദിവസമായി പനി ബാധിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ഡോക്ടർമാർ ദിവസേന പരിശോധന നടത്തി വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഞായറാഴ്ച രാവിലെ കുട്ടിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയി​ലെത്തിച്ചു. തുടർന്ന് ഡോക്ടർമാർ മരുന്ന് നൽകിയെങ്കിലും 11 മണിയോടെ കുട്ടി മരിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് ആശുപ​ത്രിയിലേക്ക് മാറ്റി.

Tags:    
News Summary - child died of fever in Nedumangad district hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.