ജിസാൻ: കന്യാകുമാരി സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. നാഗർകോവിൽ സ്വദേശി എം.എസ് മൻസിലിൽ മുഹമ്മദ് സാലി മഹീൻ (53) ആണ് മരിച്ചത്. കടുത്ത പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചക്കു മുമ്പാണ് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്.
തുടർന്ന് വീട്ടിൽ വിശ്രമിക്കുമ്പോൾ നില വഷളായതിനെതുടർന്ന് കഴിഞ്ഞ ആഴ്ച ജിസാനിലെ മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ജിസാൻ അൽബാബ്ഗി കമ്പനിയിൽ സ്പെയർ പാർട്സ് വിഭാഗത്തിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
18 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. തമിഴ്നാട്ടുകാരനാണെകിലും ജിസാനിലെ പ്രവാസി മലയാളി സമൂഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഭാര്യ: സൈദ് അലി ഫാത്തിമ, മക്കൾ: മനീക്ഷ ബീഗം, ദഗറിൻ നിഷ. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു മൃതദേഹം ജിസാനിൽ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.