മലയാളി വ്യവസായി കോവിഡ്​ ബാധിച്ച്​ ദമ്മാമിൽ മരിച്ചു

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന്​ ഏറെ സുപരിചിതനായ മലയാളി വ്യവസായി കോവിഡ്​ ബാധിച്ച്​ മരിച്ചു. കോഴിക്കോട്​ കുറ്റിച്ചിറ ചക്കിലകം സ്വദേശി നിരണ്ണ പറമ്പത്ത്​ മുജീബ്​ (47) ആണ്​ മരിച്ചത്​. മൂന്നു പതിറ്റാണ്ടായി ദമ്മാമിലെ ലേഡീസ്​ മാർക്കറ്റിന്​ സമീപം വസ്​ത്ര വ്യാപാരം നടത്തിയിരുന്ന മുജീബ്​ സംഘടനാ പ്രവർത്തനത്തിലും ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു.

ഒരു മാസം മുമ്പ്​ കോവിഡ്​ ബാധയെത്തുടർന്ന്​​ ദമ്മാം ​െസൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുജീബിന്​ കടുത്ത ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു. പിന്നീടത്​ ന്യുമോണിയായി പരിണമിച്ചതോടെ വെൻറിലേറ്ററിലേക്ക്​ മാറ്റുകയായിരുന്നു. ഇതിനിടയിൽ രണ്ടാഴ്​ച​ മുമ്പ്​ മുജീബ്​ മരിച്ചുവെന്ന വ്യാജ വാർത്തയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് പതിയെ രോഗവിമുക്തി നേടുന്ന ആശ്വാസകരമായ വാർത്തകളാണ്​ ആശുപത്രിയിൽ നിന്നും ലഭിച്ചതെങ്കിലും ഞായാറാഴ്​ച ഉച്ചയോടെ നില വഷളാവുകയായിരുന്നു.

ഭാര്യ: റോഷ്​നി ഖദീജ. മക്കൾ: അബ്​ദുല്ല, ഉമർ ബിലാൽ. മൃതദേഹം​ തുഖ്​ബ മഖ്​ബറയിൽ ഖബറടക്കി. ഖബറടക്കത്തിലും മയ്യിത്ത്​ നമസ്​കാരത്തിലും ദമ്മാമിലെ നിരവധി വ്യവസായികളും സാമൂഹിക പ്രവർത്തകരും പ​െങ്കടുത്തു.

സാമൂഹിക പ്രവർത്തകരായ നാസ്​ വക്കം, ജാഫർ കൊണ്ടോട്ടി എന്നിവരാണ്​ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.