ആനക്കയം: പെരിമ്പലത്ത് കടലുണ്ടി പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. മമ്പാട് സ്വദേശി അബ്ദുല്ല കുട്ടിയുടെ മകൻ മുഹമ്മദ് ഷിഹാൻ (20)ആണ് മരിച്ചത്. ഉമ്മയുടെ സഹോദരിയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. ഇതിനിടയിലാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ കാണാതാവുകയായിരുന്നു. മഞ്ചേരി അഗ്നിരക്ഷസേന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി.
അഗ്നിരക്ഷസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിൽ വിദ്യാർഥിയെ കണ്ടെത്തി. ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്നലെയും കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചിരുന്നു.
ഉമ്മയുടെ പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് ആനക്കയം ചെപ്പൂർ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിലാണ് അപകടം. രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് പുഴയിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.