ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി വീട്ടമ്മ നിര്യാതയായി

മസ്​കത്ത്​: ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി വീട്ടമ്മ നിര്യാതയായി. നിസ്‌വ കർഷയിൽ ആ​േട്ടാ ഇലക്​ട്രിക്കൽ സ്​ഥാപനം നടത്തുന്ന തൃശൂർ പീച്ചി സ്വദേശി പ്രസാദി​െൻറ ഭാര്യ ധന്യ (39) ആണ്​ ശനിയാഴ്​ച പുലർച്ചെ ആശുപത്രിയിൽ മരണപ്പെട്ടത്​.

അർബുദ രോഗബാധിതയായിരുന്നു. തുടർ ചികിത്സക്കായി കഴിഞ്ഞ ഫെബ്രുവരിയിലാണ്​ കുടുംബസമേതം നാട്ടിലേക്ക്​ പോയത്​. 15 വർഷമായി കുടുംബം ഒമാനിലുണ്ട്​.

നിസ്‌വ ഇന്ത്യൻ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന അതീഷ് പ്രസാദ് ഏക മകനാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.