യു. കാർത്തി

`ത​െൻറ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന്' കുറിപ്പ്; മദ്രാസ് മെഡിക്കൽ കോളജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: മദ്രാസ് മെഡിക്കൽ കോളജിലെ അസിസ്റ്റൻറ് പ്രഫസർ അൽവാർപേട്ടിലെ അപ്പാർട്ട്‌മെൻറിൽ മരിച്ച നിലയിൽ കണ്ടെത്തി. യു. കാർത്തി(42) ആണ് മരിച്ചത്. കാർത്തി കോളജിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു.

ചൊവ്വാഴ്ചയാണ് അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായതിനാൽ ആഗസ്റ്റ് 19 ന് അദ്ദേഹം മരിച്ചതായാണ് വിലയിരുത്തൽ. അവിവാഹിതനായ ഇയാൾ കഴിഞ്ഞ 13 വർഷമായി ടി.ടി.കെ റോഡിലെ ബന്ധുവി​െൻറ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം . കാർത്തിയുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. തെയ്‌നാംപേട്ട് പോലീസ് ഡോക്ടറുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇത് ത​െൻറ തീരുമാനമാണെന്നും ത​െൻറ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ആത്മഹത്യാക്കുറിപ്പിൽ ഡോക്ടർ എഴുതി. ഡോക്ടർക്ക് മൂന്ന് തവണ കോവിഡ് ബാധിച്ചിരുന്നു. 

Tags:    
News Summary - Doctor found dead at Alwarpet home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.