മുത്തശ്ശിയുടെ ചരമ വാർഷിക ചടങ്ങിനെത്തിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

തിരുവട്ടാർ: പറളിയാറ്റിൽ അരുവിക്കര തടയണയിൽ കുളിക്കാനിറങ്ങിയ മൂന്നാം വർഷ എഞ്ചിനിയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. തിരുപ്പൂർ ജില്ലയിൽ മല്ലേ കമുണ്ടൻ പാളയം മഹാരാജ കോളനിയിൽ ഷിബു വർഗീസ് -ഷിബി മെറ്റിൽഡ ദമ്പതികളുടെ മകൻ സുബിൻ വർഗീസ്(22) ആണ് മരിച്ചത്.

തിരുവട്ടാറിൽ മുത്തശ്ശിയുടെ ചരമ വാർഷിക ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു ഇവർ. ചടങ്ങുകൾക്ക് ശേഷം തിങ്കളാഴ്ച വൈകീട്ടാണ് തടയണയിൽ കുളിക്കാൻ എത്തിയത്. ആദ്യം വെള്ളത്തിൽ ഇറങ്ങിയ സുബിൻ വർഗീസ് വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു. കുലശേഖരം അഗ്നിശമന സേന എത്തി നടത്തിയ തിരച്ചലിൽ രാത്രിയോടെ മൃതദേഹം കണ്ടെടുത്തു. ബിബിൻ വർഗീസ് സഹോദരനാണ്. തിരുവട്ടാർ പൊലീസ് കേസെടുത്തു.

Tags:    
News Summary - Engineering student drowned in Aruvikkara reservoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.