ലുധിയാന: "കോവിഡ് എത്ര അപകടകാരിയാണെന്ന് ആർക്കെങ്കിലും അറിയണം എന്നുണ്ടെങ്കിൽ എന്‍റെ കുടുംബത്തെ ഒന്ന് സന്ദർശിച്ചാൽ മതി. എന്‍റെ ൈകയ്യിൽ ധാരാളം പണമുണ്ട്. മികച്ച ആശുപത്രിയിൽ ഐ.സി.യു ചികിത്സയും ലഭിച്ചു. പക്ഷേ, എനിക്കെന്‍റെ മാതാപിതാക്കളെ രക്ഷിക്കാനായില്ല. അവർ ഇരുവരും കോവിഡ് ബാധിച്ച് മരിച്ചു'' -പറയുന്നത് രാജീവ് സിംഗ്ല. ഹോഷിയാർപൂർ ആസ്ഥാനമായുള്ള വ്യവസായി. കോടികളുടെ ആസ്തിയുള്ള ഹോഷിയാർപൂരിലെ സിംഗ്ല സ്റ്റീൽ ഇൻഡസ്ട്രീസിന്‍റെ ഉടമ.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഇേദഹത്തിന്റെ അമ്മ മരിച്ചത്. 10ാം നാൾ അച്ഛനും. "ഏപ്രിൽ 23നാണ് എെന്റ അമ്മ കാന്ത റാണി(75)ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തിന് ശേഷം അച്ഛൻ ടാർസെം ചന്ദ് സിംഗ്ല (75) ക്കും രോഗം പിടിപെട്ടു. ഞങ്ങൾ പരമാവധി ശ്രമിച്ചു. മികച്ച ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളും ലഭിച്ചു. ഞങ്ങൾക്ക് ഓക്സിജൻ ലഭിച്ചു, ഐ.സി.യു കിടക്കകൾ ലഭിച്ചു, അവരെ ചികിത്സിക്കാൻ ഞങ്ങളുടെ പക്കൽ ധാരാളം പണവുമുണ്ടായിരുന്നു. പക്ഷേ എനിക്ക് അവരെ രക്ഷിക്കാനായില്ല. മേയ് നാലിന് അമ്മ മരിച്ചു. ഡിസ്ചാർജ് ചെയ്ത ശേഷം അച്ഛനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. മെയ് 14ന് അച്ഛനും വിട പറഞ്ഞു" -രാജീവ് സിംഗ്ല പറഞ്ഞു.
രാജീവിന്‍റെ മകൾക്കും ജ്യേഷ്ഠൻ സഞ്ജീവ് സിഗ്ല(54)ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറെനാൾ ഐ.സി.യുവിൽ കഴിഞ്ഞ സഞ്ജീവ് ഇപ്പോൾ വീട്ടിൽ ഓക്സിജൻ സഹായത്തോടെയാണ് കഴിയുന്നത്. മകളുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.
"എനിക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ഏപ്രിൽ 23ന് ശേഷം ഞാൻ ഫാക്ടറി സന്ദർശിച്ചിട്ടില്ല. നമുക്ക് പണം പിന്നെയും സമ്പാദിക്കാം. പക്ഷേ, ഇപ്പോൾ നമ്മുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. ആശുപത്രിയിൽ കിടക്ക ലഭിക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും മന്ത്രി സുന്ദർ ശാം അറോറ അടക്കമുള്ളവർ ഏറെ സഹായിച്ചു. പക്ഷേ കൊലയാളി വൈറസിൽനിന്ന് എന്‍റെ പ്രിയപ്പെട്ടവരെ രക്ഷിക്കാനായില്ല'' -രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.