മധുസൂദനൻ 

പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസിൽ കുഴഞ്ഞുവീണ് മരിച്ചു

പയ്യോളി : പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസിൽ വെച്ച് യുവാവ് കുഴഞ്ഞുവീണ് മരിച്ചു . പയ്യോളി തച്ചൻകുന്ന് മലയിൽ താമസിക്കും തേവറോളി മധുസൂദനൻ (45) ആണ് മരണപ്പെട്ടത് . ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ തച്ചൻകുന്നിന് സമീപമാണ്  സംഭവം . വാഹനത്തിൻ്റെ വാതിൽ തട്ടി തലക്ക് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി  കൂട്ടിരിപ്പായി  ആംബുലൻസിൻ്റെ പിറകിലെ സീറ്റിൽ യാത്ര ചെയ്യുകയായിരുന്നു മധുസൂദനൻ .

യാത്രക്കിടയിൽ  ഇദ്ദേഹം പെട്ടെന്ന് പരിക്കേറ്റയാളുടെ ദേഹത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു . ഉടൻ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. തുറയൂർ പെയിൻ ആൻ്റ് പാലിയറ്റീവ് ആംബുലൻസിലെ താത്ക്കാലിക ഡ്രൈവർ കൂടിയായിരുന്നു മരണപ്പെട്ട മധുസൂദനൻ . ഭാര്യ : വിജിന . പിതാവ് : പ്രഭാകരൻ നമ്പ്യാർ . മാതാവ് : മാത . സഹോദരങ്ങൾ : ദേവി . പരേതരായ രാജീവൻ , പ്രദീപൻ , സുരേഷ് , മനോഹരൻ .

Tags:    
News Summary - He collapsed in the ambulance and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.