കേളകം: കാനഡയിലെ ബോട്ടപകടത്തിൽ കൊട്ടിയൂർ സ്വദേശി മരിച്ചു. ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസ് (24) ആണ് മരിച്ചത്.
ശനിയാഴ്ചയായിരുന്നു അപകടം. രണ്ട് ദിവസമായിനടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
കാനഡയിലെ ബാസ് ഡി ഓർ തടാകത്തിലാണ് അപകടം നടന്നത്. ബോട്ടിൽ രണ്ട് പേർ ഉണ്ടായിരുന്നു. മറ്റൊരാൾ നീന്തി രക്ഷപെട്ടതായി പറയപ്പെടുന്നു.
ചുങ്കക്കുന്നിലെ ചിറക്കുഴിയിൽ ജോസ് - ഡെയ്സി ദമ്പതികളുടെ മകനാണ്. ഡിജിൻ, ഡിജിഷ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.