നീലേശ്വരം: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ മതിലിെൻറ കല്ല് ദേഹത്ത് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചായ്യോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി ചായ്യോം ബസാർ ചക്ലിയ കോളനിയിലെ രമേശൻ- ഷൈലജ ദമ്പതിമാരുടെ മകൻ റിഥിൻ രമേഷ് (12) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് വീടിെൻറ മതിലിനരികില്‍ കളിച്ചുകൊണ്ടിരിക്കെ ഇളകിനിന്നിരുന്ന കല്ല് റിഥിെൻറ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഇതിനെ തുടർന്ന് റിഥിൻ സമീപത്തെ കോണ്‍ക്രീറ്റ് റോഡിലേക്ക് തലയിടിച്ച് വീണു. പരിക്കേറ്റ റിഥിനെ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ നില അതി ഗുരുതരമായി. ചെറുവത്തൂര്‍ കെ.എ.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പിന്നീട് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. പൊതുദർശനത്തിന് ശേഷം സംസ്കരിച്ചു. റിഥിെൻറ സഹോദരങ്ങൾ: സനീഷ്, വിപിൻ (എഴാംതരം വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.