മദീന: ഉംറ തീർത്ഥാടകാനായ കാസർകോട് തളങ്കര സ്വദേശി ഇസ്മായിൽ (65) മദീനയിൽ മരിച്ചു. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിയ ഇദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചു മദീന അൽസലാം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വിവരമറിഞ്ഞ് ഡൽഹിയിൽ പഠിക്കുന്ന ഇദ്ദേഹത്തിന്റെ രണ്ടു മക്കൾ മദീനയിലെത്തിയിട്ടുണ്ട്. ഭാര്യ: നബീസ, മക്കൾ: ഷാഹുൽ ഹമീദ്, മുഹമ്മദ് അലി, അബ്ദുൾ റസാഖ്, നൗഷാദ്, അബ്ദുൾ ഖലീൽ, ആയിശത്ത് റംസീന, ഇബ്രാഹിം ഖലീൽ.
നിയമ നടപടികൾക്ക് ശേഷം മൃതദേഹം ജനത്തുൽ ബഖിഹയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തരകർമ്മങ്ങൾക്കും മറ്റ് സഹായങ്ങൾക്കും കെ.എം.സി.സി മദീന വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.