സാഗർ ആചാര്യ

വൃക്കരോഗവും, ജീവിത ​പ്രയാസങ്ങളും കൂട്ടുകാരുമായി പങ്കുവെച്ച കലാകാരൻ മരിച്ച നിലയിൽ

മംഗളൂരു: വൃക്കരോഗവും ദാരിദ്ര്യവും മൂലം അനുഭവിക്കുന്ന കഠിന പ്രയാസങ്ങൾ സമൂഹ മാധ്യമത്തിലൂടെ അടുപ്പക്കാരെ അറിയിച്ചതിന് പിന്നാലെ യുവ ചിത്രകാരൻ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരുവിനടുത്ത സജിപമൂഡ ഗ്രാമത്തിൽ മിട്ടമജലുവിലെ സാഗർ ആചാര്യയാണ്(26) തിങ്കളാഴ്ച മരിച്ചത്. കിണറിൽ ചാടി മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം എന്ന് ബണ്ട്വാൾ പൊലീസ് പറഞ്ഞു.

രണ്ടു വർഷം മുമ്പ് ബി.സി.റോഡിലെ സിഡിപിഒ ഓഫീസിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് വൃക്ക രോഗം അലട്ടിത്തുടങ്ങിയത്.ഇതോടെ ജോലിക്ക് പോവാൻ കഴിയാതായി.പിതാവ് ദാനം ചെയ്ത വൃക്ക സാഗറിന് മാറ്റിവെച്ചെങ്കിലും പ്രവർത്തനം വിജയകരമായില്ല.ഡയാലിസിസ് നടത്തിയാണ് ജീവിതം മുന്നോട്ടു പോയത്.

ഇതിന്റെ ചെലവിനും വീട്ടുകാര്യങ്ങൾക്കും വഴി കണ്ടെത്താൻ അധ്വാനിച്ച പിതാവിന് തളർച്ച ബാധിച്ചു.ഈ അവസ്ഥയിൽ നീറി അമ്മയും കിടപ്പിലായതോടെ കുടുംബം ദുരിതങ്ങൾക്ക് നടുവിലായെന്ന് കൂട്ടുകാർക്കുള്ള സന്ദേശത്തിൽ പറഞ്ഞു. അഗ്നിശമന സേന 30 അടി ആഴത്തിൽ നിന്ന് പുറത്തെടുത്ത മൃതദേഹം ബണ്ട്വാൾ ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - Kidney disease, the artist is dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.