പീഡനത്തെ കുറിച്ച്​ രക്ഷാകർത്താക്കളോട് പരാതി പറഞ്ഞ് മടങ്ങിയ യുവതി ഭർതൃ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചു

ജെൻസി

പീഡനത്തെ കുറിച്ച്​ രക്ഷാകർത്താക്കളോട് പരാതി പറഞ്ഞ് മടങ്ങിയ യുവതി ഭർതൃ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചു

കൊട്ടിയം: ഭർതൃ പീഡനത്തെ കുറിച്ച്​ രക്ഷാകർത്താക്കളോട് പരാതി പറഞ്ഞ് മടങ്ങിയ യുവതി ഭർതൃ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചു. ഇരവിപുരം തെക്കുംഭാഗം അറ്റുകാൽ പുരയിടത്തിൽനിന്ന്​ താന്നി ഫിഷർമെൻ കോളനിയിൽ വാടകക്ക്​ താമസിക്കുന്ന ജെ. ജെൻസിയാണ് മരിച്ചത്.

ഇവരുടെ ഭർത്താവ് മാക്സലിനും പൊള്ളലേറ്റ്​. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്​. ജെൻസിയും ഭർത്താവും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നതായും ഇരവിപുരം പൊലീസ് ഇരുവരെയും വിളിച്ചുവരുത്തി പ്രശ്​നം ഒത്തുതീർപ്പുണ്ടാക്കി വിടുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ജെൻസി വീട്ടിലെത്തി ഭർത്താവിന്‍റെ പീഡനം കാരണം ഒന്നിച്ച്​ താമസിക്കാനാകില്ലെന്നും രക്ഷാകർത്താക്കൾക്കൊപ്പം താമസിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

പ്രശ്നങ്ങൾ പരിഹരിക്കാമെന്നുപറഞ്ഞ് ആശ്വസിപ്പിച്ച് വീട്ടുകാർ മടക്കി അയക്കുകയായിരുന്നു. ജെൻസിക്ക് പൊള്ളലേറ്റതിൽ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മൃതദേഹ പരിശോധന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. മക്കൾ: അതുൽ, അലൻ.

Tags:    
News Summary - women died in husbands home after complaining about domestic violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.