ഏറ്റുമാനൂര്‍: മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസില്‍ ചെറുവാണ്ടൂരില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു.
മംഗളം എൻജി. കോളജിലെ രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കായംകുളം കണ്ടല്ലൂര്‍ കൊപ്രാപ്പുരയില്‍ ബിജുവിെൻറ മകനുമായ ആദില്‍ കെ. ബിജുവാണ് (19) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശി അഡോണിസ് (19) പരിക്കേറ്റ് ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചക്ക് 2.30 മണിയോടെ ചെറുവാണ്ടൂര്‍ വായനശാല ജങ്ഷനില്‍ കെ.എന്‍.ബി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ഏറ്റുമാനൂരില്‍നിന്ന് പേരൂര്‍ പൂവത്തുംമൂട് ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കവേ പിന്നില്‍നിന്ന് വന്ന ടാങ്കര്‍ലോറി ഇടിക്കുകയായിരുന്നു.
ബൈക്കിെൻറ പിന്നിലിരുന്ന ആദില്‍ ഇടിയുടെ ആഘാതത്തില്‍ എതിര്‍വശത്തുനിന്ന് വന്ന ഗ്യാസ് സിലിണ്ടര്‍ ലോറിയിലേക്ക് തെറിച്ചുവീണു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.