പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ്​ മരിച്ച നിലയിൽ

കോട്ടയം:​ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറിച്ചി സ്വദേശിയാണ്​ മരിച്ചത്​.

10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പലചരക്ക്​ കടയുടമ കഴിഞ്ഞ ആഴ്ചയാണ്​ അറസ്റ്റിലായത്​​. കഴിഞ്ഞ ശനിയാഴ്ചയാണ്​ ചിങ്ങവനം പൊലീസ്​ പോക്​സോ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ചങ്ങനാശ്ശേരി സ്വദേശിയായ 74കാരനായ പ്രതി ഒരു മാസത്തോളം കുട്ടിയെ പീഡിപ്പിച്ചത്​.

പീഡന വിവരമറിഞ്ഞതിന്​ ശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു കുട്ടിയുടെ അച്ഛന്‍.

Tags:    
News Summary - rape victims father found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.