കരൂൽ: ജമാഅത്തെ ഇസ്‌ലാമി എകരൂൽ പ്രാദേശിക ഘടകം മുൻ അമീർ ചീടിയിടത്തു പൊയിൽ എ. ഹസൻ മാസ്റ്റർ (96) നിര്യാതനായി. ഇയ്യാട് എം.ഐ.യു.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ദീർഘകാലം എകരൂൽ മഹല്ല് റിലീഫ് കമ്മിറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: ആമിന ടീച്ചർ ( റിട്ട. പ്രധാന അധ്യാപിക, മഠത്തും പൊയിൽ ജി.എൽ.പി.സ്കൂൾ).
മക്കൾ: എ. അബ്ദുൽ ഷുക്കൂർ (റിട്ട. എച്ച്.എം കിനാലൂർ ഈസ്റ്റ് ജി.എൽ.പി സ്കൂൾ, മുഹമ്മദ് ഷരീഫ്, അബ്ദുല്ല ( അഡ്നോക്സ് കൽപ്പറ്റ), ആരിഫ്, ഹാജറ, റൈഹാന (ടീച്ചർ ഈർപ്പോണ എ.എൽ.പി.സ്കൂൾ, ഫർഹത്ത് ( ബി.ആർ.സി ചേളന്നൂർ).
മരുമക്കൾ: മുഹമ്മദ് അഷ്റഫ് ( നന്മണ്ട), ഒമർ അഹമദ് മലോറം ( ജമാഅത്തെ ഇസ്‌ലാമി താമരശ്ശേരി ഏരിയ പ്രസിഡൻ്റ്), മുഹമ്മദ് ( അമ്പലപ്പാട്), ആർ.സി. താഹിറ കൊടുവള്ളി, (ജമാഅത്തെ ഇസ് ലാമി എകരൂൽ വനിത ഹൽഖ നാസി മത്ത്), സാബിറ (വീര്യമ്പ്രം), ഷഹനാസ് ( പിണങ്ങോട്), വഹീദ ( ഇന്ത്യൻ റെയിൽവേ, ചാലക്കുടി സ്റ്റേഷൻ).
മയ്യിത്ത് നമസ്കാരം വൈകുന്നേരം 5 മണിക്ക് എകരൂൽ ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.