കോഴിക്കോട്: ജില്ലയിൽ കണ്ടെണ്ടയ്ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: കോഴിക്കോട് കോർപറേഷൻ- 70, 39 വാർഡുകൾ, 61ാം വാർഡിലെ ഗൾഫ് ബസാർ. ഒഞ്ചിയം- രണ്ട്, നാല്,ഏഴ്, എട്ട് വാർഡുകൾ. കുന്നുമ്മൽ -മൂന്ന്, ഒമ്പത്, 11 വാർഡുകൾ. ചങ്ങരോത്ത് -14, 15. നന്മണ്ട- ഏഴാം വാർഡ്. കുറ്റ്യാടി- ആറാം വാർഡ്. അത്തോളി -രണ്ടാം വാർഡ്. പേരാമ്പ്ര -വാർഡ് 12. ഫറോക്ക് മൂൻസിപ്പാലിറ്റി -15ാം വാർഡ്.
കോഴിേക്കാട് കോർപറേഷനിലെ 59ാം വാർഡായ ചാലപ്പുറത്തിെൻറ ചില ഭാഗങ്ങൾ കെണ്ടയ്ൻമെൻറ് േസാണായി തുടരും. ഇബ്രാഹിം പാലത്തിൽനിന്ന് പുത്തൻജാറം മദ്റസയിലേക്ക് പോകുന്ന തെക്ക് ഭാഗം ഏകദേശം നൂറു മീറ്റർ, കുണ്ടുങ്ങൽ ജാറത്തിൽനിന്ന് ജവഹർ ഹോട്ടൽ അടുത്തുള്ള നാലടി ഫുട്പാത്ത് ഏകദേശം 120 മീറ്റർ, മാർവ നഗറിൽനിന്ന് തെക്ക് ഭാഗത്തേക്ക് പോകുന്ന ഭാഗം ഭാഗികമായി ഏകദേശം 200 മീറ്റർ എന്നിവയാണ് കണ്ടെയ്ൻമെൻറിൽ തുടരുക.
കോഴിക്കോട് കോർപറേഷനിലെ 33ാം വാർഡായ കിണാശ്ശേരിയിലെ ചില ഭാഗങ്ങൾ കണ്ടെയ്ൻമെൻറ് േസാണായി നിലനിർത്തി. തെക്ക്-അയിലോട്ടുംപാടം, വടക്ക്- പൂവത്തുംകണ്ടി, കിഴക്ക് -മണാക്കടവ് റോഡ്, പടിഞ്ഞാറ് ചുണ്ടംകണ്ടി വലിയാട്ടിൽ റോഡ്. കിഴക്ക് -കച്ചേരിക്കുന്ന് റോഡ്, പടിഞ്ഞാറ്- കുന്നത്തുംതാഴം റോഡ്, തെക്ക്- മനയിൽപാടം ഫുട്പാത്ത്, വടക്ക്- മാനാഞ്ചേരി താഴം വേലാംകണ്ടി റോഡ്.വാർഡ് 46 ചെറുവണ്ണൂർ വെസ്റ്റിലും താഴെ പറയുന്ന സ്ഥലങ്ങൾ കണ്ടെയ്ൻമെൻറ് സോണായി തുടരും.
കിഴക്ക്- റെയിൽവേ ട്രാക്കിന് പടിഞ്ഞാറ് ഭാഗം. എരുന്തുംതോട് മുതൽ ചാലിയാർ പുഴ വരെയുള്ള ഭാഗം ഉേദ്ദശം 1100 മീറ്റർ. പടിഞ്ഞാറ്- എരുന്ത് തോട് മുതൽ ചാലിയാർ വരെയുള്ള ഭാഗം. വാർഡ് അതിർത്തി വരെ ഉദ്ദേശം 900 മീറ്റർ. വടക്ക് -റെയിൽവേ ട്രാക്ക് മുതൽ വാർഡിെൻറ പടിഞ്ഞാറെ അതിർത്തി വരെ എരുന്തുംതോടിന് തെക്കുഭാഗം ഉദ്ദേശം 750 മീറ്റർ. തെക്ക്-ചാലിയാർ പുഴക്ക് കുറുകെയുള്ള റെയിൽവേ ട്രാക്ക് മുതൽ പടിഞ്ഞാറ് വാർഡിെൻറ അതിർത്തിവരെയുള്ള ഉദ്ദേശം 550 മീറ്റർ.
വാർഡ് 21 ചേവായൂരിലെ കോവൂർ- വെള്ളിമാടുകുന്ന് റോഡിെൻറ വർക്കിങ്ങ് വിമൻസ് ഹോസ്റ്റലിെൻറ എതിർവശത്ത് പരപ്പൻകുന്ന് റോഡിൽ നിന്ന് വാത്സല്യം അംഗൻവാടിയിലേക്കുള്ള റോഡിെൻറ വലതുഭാഗത്തുള്ള പ്രദേശങ്ങളും താഴെ പുതുശ്ശേരി റോഡ് വഴി കോവൂർ- വെള്ളിമാട്കുന്ന് റോഡിെൻറ ഇടത് പ്രദേശങ്ങളും ഒഴികെയുള്ള ഭാഗങ്ങൾ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി.
40ാം വാർഡായ അരീക്കാട് നോർത്തിൽ താഴെ പറയുന്ന അർതിർത്തിക്കുള്ളിലെ സ്ഥലങ്ങൾ കണ്ടെയ്ൻമെൻറ് സോണായി തുടരും. പടിഞ്ഞാറ്-അരീക്കാട് നല്ലളം റോഡിൽ വാഴയിൽ ബസാറിന് സമീപം ചാലിത്തൊടി താഴം റോഡ് മുതൽ നല്ലളം ഹൈസ്കൂളിെൻറ പിൻവശത്ത് കൂടിയുള്ള റോഡ് ജങ്ഷൻ വരെ 450 മീറ്റർ ദൂരം. കിഴക്ക്- അരീക്കാട് നല്ലളം റോഡിൽ പാൽമ്പനി റോഡിൽ ഉദ്ദേശം 200 മീറ്റർ ദൂരം. തെക്ക്- അരീക്കാട് നല്ലളം റോഡിൽ ചാലിത്തൊടി താഴം റോഡ് മുതൽ പാൽകമ്പനി റോഡ് വരെ 250മീറ്റർ ദൂരം. വടക്ക് -ഹൈസ്കൂൾ റോഡിെൻറ പിൻവശത്തുള്ള റോഡ്-ചാലിത്തൊടി താഴം റോഡ് വരെ 750 മീറ്റർ.വാർഡ് 47 ബേപ്പൂർ പോർട്ടി െൻറ താഴെ പറയുന്ന അതിർത്തിക്കുള്ളിലെ സ്ഥലം മാത്രം കണ്ടെയ്ൻമെൻറ് സോണായി തുടരും. ഫിഷറീസ് സ്കൂൾ (വടക്കുഭാഗം), ജങ്കാർ വരെ (തെക്ക്), ഹാർബർ ഉൾപ്പെടുന്ന പ്രദേശം (കിഴക്ക്), മാത്തോട്ടം (പടിഞ്ഞാറ്).
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ ഫറോക്ക് ക്ലസ്റ്റർ പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം 16 ആയി. ഫറോക്ക് ക്ലസ്റ്ററില്‍ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 15 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മുഖദാര്‍ വാര്‍ഡും കുറ്റിച്ചിറ വാര്‍ഡും ഉള്‍പ്പെട്ടതാണ് കുറ്റിച്ചിറ ക്ലസ്റ്റര്‍. ഇവിടെ രണ്ടിടങ്ങളിലായി 58 പേര്‍ക്കാണ് പോസിറ്റിവ് സ്ഥിരീകരിച്ചത്. നിലവില്‍ കുറ്റിച്ചിറ ക്ലസ്റ്ററില്‍ 20 പേരാണ് ചികിത്സയിലുള്ളത്. വലിയങ്ങാടി, വെള്ളയില്‍, മീഞ്ചന്ത, കല്ലായി, ചെക്യാട്, ഒളവണ്ണ, ചാലിയം, വടകര, വില്ല്യാപ്പള്ളി, പുതുപ്പാടി, തിരുവള്ളൂര്‍, നാദാപുരം, ഏറാമല, ചോറോട് എന്നിവയാണ് മറ്റു ക്ലസ്റ്ററുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.