Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകോഴിക്കോട്​...

കോഴിക്കോട്​ ക​െണ്ടയ്​ൻമെൻറ്​ സോണുകൾ പുതുക്കി

text_fields
bookmark_border
കോഴിക്കോട്​ ക​െണ്ടയ്​ൻമെൻറ്​ സോണുകൾ പുതുക്കി
cancel

കോഴിക്കോട്​: ജില്ലയിൽ കണ്ടെണ്ടയ്​ൻമെൻറ്​ സോണിൽ നിന്ന്​ ഒഴിവാക്കിയ പ്രദേശങ്ങൾ: കോഴിക്കോട്​ കോർപറേഷൻ- 70, 39 വാർഡുകൾ, 61ാം വാർഡിലെ ഗൾഫ്​ ബസാർ. ഒഞ്ചിയം- രണ്ട്​, നാല്​,ഏഴ്​, എട്ട്​ വാർഡുകൾ. കുന്നുമ്മൽ -മൂന്ന്​, ഒമ്പത്​, 11 വാർഡുകൾ. ചങ്ങരോത്ത്​ -14, 15. നന്മണ്ട- ഏഴാം വാർഡ്.​ കുറ്റ്യാടി- ആറാം വാർഡ്.​ അത്തോളി -രണ്ടാം വാർഡ്.​ പേരാ​​മ്പ്ര -വാർഡ്​ 12. ഫറോക്ക്​ മൂൻസിപ്പാലിറ്റി -15ാം വാർഡ്​.

കോഴി​േക്കാട്​ കോർപറേഷനിലെ 59ാം വാർഡായ ചാലപ്പുറത്തി​െൻറ ചില ഭാഗങ്ങൾ ക​െണ്ടയ്​ൻമെൻറ്​ ​േസാണായി തുടരും. ഇ​ബ്രാഹിം പാലത്തിൽനിന്ന്​ പുത്തൻജാറം മദ്​റസയിലേക്ക്​ പോകുന്ന തെക്ക്​ ഭാഗം ഏകദേശം നൂറു മീറ്റർ, കുണ്ടുങ്ങൽ ജാറത്തിൽനിന്ന്​ ജവഹർ ഹോട്ടൽ അടുത്തുള്ള നാലടി ഫുട്​പാത്ത്​ ഏകദേശം 120 മീറ്റർ, മാർവ നഗറിൽനിന്ന്​ തെക്ക്​ ഭാഗത്തേക്ക്​ പോകുന്ന ഭാഗം ഭാഗികമായി ഏകദേശം 200 മീറ്റർ എന്നിവയാണ്​ കണ്ടെയ്​ൻമെൻറിൽ തുടരുക.

കോഴിക്കോട്​ കോർപറേഷനിലെ 33ാം വാർഡായ കിണാശ്ശേരിയിലെ ചില ഭാഗങ്ങൾ കണ്ടെയ്​ൻമെൻറ്​ ​േസാണായി നിലനിർത്തി. തെക്ക്​-അയിലോട്ടുംപാടം, വടക്ക്​- പൂവത്തുംകണ്ടി, കിഴക്ക്​ -മണാക്കടവ്​ റോഡ്​, പടിഞ്ഞാറ്​ ചുണ്ടംകണ്ടി വലിയാട്ടിൽ റോഡ്​. കിഴക്ക് ​-കച്ചേരിക്കുന്ന്​ റോഡ്​, പടിഞ്ഞാറ്​- കുന്നത്തുംതാഴം റോഡ്​, തെക്ക്​- മനയിൽപാടം ഫുട്​പാത്ത്​, വടക്ക്​- മാനാഞ്ചേരി താഴം വേലാംകണ്ടി റോഡ്​.വാർഡ്​ 46 ചെറുവണ്ണൂർ വെസ്​റ്റിലും താഴെ പറയുന്ന സ്​ഥലങ്ങൾ കണ്ടെയ്​ൻമെൻറ്​ സോണായി തുടരും.

കിഴക്ക്​- റെയിൽവേ ട്രാക്കിന്​ പടിഞ്ഞാറ്​ ഭാഗം. എരുന്തുംതോട്​ മുതൽ ചാലിയാർ പുഴ വരെയുള്ള ഭാഗം ഉ​േദ്ദശം 1100 മീറ്റർ. പടിഞ്ഞാറ്​- എരുന്ത്​ തോട്​ മുതൽ ചാലിയാർ വരെയുള്ള ഭാഗം. വാർഡ്​ അതിർത്തി വരെ ഉദ്ദേശം 900 മീറ്റർ. വടക്ക്​ -റെയിൽവേ ട്രാക്ക്​ മുതൽ വാർഡി​െൻറ പടിഞ്ഞാറെ അതിർത്തി വരെ എരുന്തുംതോടിന്​ തെക്കുഭാഗം ഉദ്ദേശം 750 മീറ്റർ. തെക്ക്​-ചാലിയാർ പുഴക്ക്​ കുറുകെയുള്ള റെയിൽവേ ട്രാക്ക്​ മുതൽ പടിഞ്ഞാറ്​ വാർഡി​െൻറ അതിർത്തിവരെയുള്ള ഉദ്ദേശം 550 മീറ്റർ.

വാർഡ്​ 21 ചേവായൂരിലെ കോവൂർ- വെള്ളിമാടുകുന്ന്​ റോഡി​െൻറ വർക്കിങ്ങ്​ വിമൻസ്​ ഹോസ്​റ്റലി​െൻറ എതിർവശത്ത്​ പരപ്പൻകുന്ന്​ റോഡിൽ നിന്ന്​ വാത്സല്യം അംഗൻവാടിയിലേക്കുള്ള റോഡി​െൻറ വലതുഭാഗത്തുള്ള പ്രദേശങ്ങളും താഴെ പുതുശ്ശേരി റോഡ്​ വഴി കോവൂർ- വെള്ളിമാട്​കുന്ന്​ റോഡി​െൻറ ഇടത്​ പ്രദേശങ്ങളും ഒഴികെയുള്ള ഭാഗങ്ങൾ കണ്ടെയ്​ൻമെൻറ് സോണിൽനിന്ന്​ ഒഴിവാക്കി.

40ാം വാർഡായ അരീക്കാട്​ നോർത്തിൽ താഴെ പറയുന്ന അർതിർത്തിക്കുള്ളിലെ സ്​ഥലങ്ങൾ കണ്ടെയ്​ൻമെൻറ് സോണായി തുടരും. പടിഞ്ഞാറ്​-അരീക്കാട്​ നല്ലളം റോഡിൽ വാഴയിൽ ബസാറിന്​ സമീപം ചാലിത്തൊടി താഴം റോഡ്​ മുതൽ നല്ലളം ഹൈസ്​കൂളി​െൻറ പിൻവശത്ത്​ കൂടിയുള്ള റോഡ്​ ജങ്​​ഷൻ വരെ 450 മീറ്റർ ദൂരം. കിഴക്ക്​- അരീക്കാട്​ നല്ലളം റോഡിൽ പാൽമ്പനി റോഡിൽ ഉദ്ദേശം 200 മീറ്റർ ദൂരം. തെക്ക്​- അരീക്കാട്​ നല്ലളം റോഡിൽ ചാലിത്തൊടി താഴം റോഡ്​ മുതൽ പാൽകമ്പനി റോഡ്​ വരെ 250മീറ്റർ ദൂരം. വടക്ക്​ ​-ഹൈസ്​കൂൾ റോഡി​െൻറ പിൻവശത്തുള്ള റോഡ്​-ചാലിത്തൊടി താഴം റോഡ്​ വരെ 750 മീറ്റർ.വാർഡ്​ 47 ബേപ്പൂർ​ പോർട്ടി െൻറ താഴെ പറയുന്ന അതിർത്തിക്കുള്ളിലെ സ്​ഥലം മാ​ത്രം കണ്ടെയ്​ൻമെൻറ് സോണായി തുടരും. ഫിഷറീസ്​ സ്​കൂൾ (വടക്കുഭാഗം), ജങ്കാർ വരെ (തെക്ക്​), ഹാർബർ ഉൾപ്പെടുന്ന പ്രദേശം (കിഴക്ക്​), മാത്തോട്ടം (പടിഞ്ഞാറ്​).

കോവിഡ് വ്യാപനത്തി​െൻറ പശ്ചാത്തലത്തില്‍ ഫറോക്ക് ക്ലസ്​റ്റർ പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതോടെ ജില്ലയിലെ ക്ലസ്​റ്ററുകളുടെ എണ്ണം 16 ആയി. ഫറോക്ക് ക്ലസ്​റ്ററില്‍ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 15 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മുഖദാര്‍ വാര്‍ഡും കുറ്റിച്ചിറ വാര്‍ഡും ഉള്‍പ്പെട്ടതാണ് കുറ്റിച്ചിറ ക്ലസ്​റ്റര്‍. ഇവിടെ രണ്ടിടങ്ങളിലായി 58 പേര്‍ക്കാണ് പോസിറ്റിവ് സ്ഥിരീകരിച്ചത്. നിലവില്‍ കുറ്റിച്ചിറ ക്ലസ്​റ്ററില്‍ 20 പേരാണ് ചികിത്സയിലുള്ളത്. വലിയങ്ങാടി, വെള്ളയില്‍, മീഞ്ചന്ത, കല്ലായി, ചെക്യാട്, ഒളവണ്ണ, ചാലിയം, വടകര, വില്ല്യാപ്പള്ളി, പുതുപ്പാടി, തിരുവള്ളൂര്‍, നാദാപുരം, ഏറാമല, ചോറോട് എന്നിവയാണ് മറ്റു ക്ലസ്​റ്ററുകള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutkzhikodcontainement zone
Next Story