കൊല്ലങ്കോട്: മുതലമടയിൽ എൻഡോസൾഫാൻ ഇരയായ യുവതി മരിച്ചു. മാമ്പള്ളം പാറമേട് കൃഷ്ണെൻറ മകൾ ആതിരയാണ് (20) മരിച്ചത്. ജനിച്ചത് മുതൽ കാലുകൾക്ക് ചലനശേഷിയും സംസാരശേഷിയും ഉണ്ടായിരുന്നില്ല. ജില്ല ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം.
ചെറുപ്പം മുതൽ മാവിൻതോട്ടങ്ങളിലാണ് കൃഷ്ണെൻറ ജോലി. വിവാഹ സമയങ്ങളിലെല്ലാം തോട്ടങ്ങളിൽ കീടനാശിനി തളിക്കുന്ന ജോലിയായിരുന്നുവെന്ന് കൃഷ്ണൻ പറഞ്ഞു. ഇപ്പോഴും തോട്ടങ്ങളിലാണ് ജോലി ചെയ്യുന്നത്. ഭാര്യ കമലവും കർഷകത്തൊഴിലാളിയാണ്.
എൻഡോസൾഫാൻ ബാധിച്ചതാണ് ആതിരയുടെ ശാരീരിക പ്രശ്നങ്ങൾക്ക് കാരണമെന്ന് എൻഡോസൾഫാൻ വിരുദ്ധ സമിതി പ്രസിഡൻറ് നീളപ്പാറ മാരിയപ്പൻ പറഞ്ഞു. വിദഗ്ധ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു സർക്കാറിന് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് എൻഡോസൾഫാൻ വിരുദ്ധ സമിതി പ്രവർത്തകർ പറഞ്ഞു.
അതേസമയം, ആതിരക്ക് എൻഡോസൾഫാൻ മൂലമാണ് രോഗമുണ്ടായതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം തൊട്ടിയത്തറ ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരിമാർ: അഞ്ജിത, അനിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.