കളിക്കുന്നതിനിടെ വായില്‍ കമ്പ് കുത്തിക്കയറി; നാലു വയസ്സുകാരന്‍ മരിച്ചു, ചികിത്സപ്പിഴവെന്ന പരാതിയില്‍ കേസെടുത്തു

കൊണ്ടോട്ടി: കളിക്കുന്നതിനിടെ വായില്‍ കമ്പ് കുത്തിക്കയറിയ നാലു വയസ്സുകാരന്‍ മരിച്ചു. അരിമ്പ്ര കൊടക്കാടന്‍ നിസാറിന്റെയും സൗദാബിയുടെയും ഏക മകന്‍ മുഹമ്മദ് ഷാസിലാണ് മരിച്ചത്. ചികിത്സപ്പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് അസ്വാഭാവിക മരണത്തിന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു.

ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. തൊണ്ടയോട് ചേര്‍ന്ന ഭാഗത്ത് മുറിവേറ്റ നിലയില്‍ വൈകീട്ട് നാലോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകീട്ട് ആറോടെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിക്ക് അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

എന്നാല്‍, ചികിത്സപ്പിഴവുണ്ടായിട്ടില്ലെന്നും കുട്ടിയെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - four-year-old boy died after getting injury while playing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.