പെരിന്തൽമണ്ണ: മേലെ പൂപ്പലത്തെ പൗരപ്രമുഖനും പരേതനായ കുഞ്ഞഹമ്മദ് കുട്ടി ഹാജിയുടെ മകനുമായ കണ്ണംതൊടി അബൂബക്കർ (86) നിര്യാതനായി. കിംസ് അൽശിഫ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ഡൽഹി ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഫൈനാൻസ്- അക്കൗണ്ട്സ് ഓഫീസർ ആയിരുന്നു. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മാനത്ത്മംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യമാർ: ഫാത്തിമ (മഞ്ചേരി), പരേതയായ കോണിക്കുഴിയിൽ ഫാത്തിമ (താഴെ അരിപ്ര). മക്കൾ : നജീബുള്ള, അബ്ദുൽ ലത്തീഫ്, പരേതയായ സുരയ്യ, അഷ്റഫ് മാലിക്ക്, സഹദുള്ള, നൂറുൽ അമീൻ, അബ്ദുൽ അസീസ് (ദുബൈ), അഹമ്മദ് അക്ബർ (ജിദ്ദ), ജാസ്മിൻ, ഹംസ സമീർ (റിയാദ്).
മരുമക്കൾ: സൽമ ചെമ്മല (പുവ്വത്താണി), ഷീജ കുന്നത്ത് (തിരൂർക്കാട്), അലി മാട്ടറ (ചെർപ്ലശ്ശേരി), ഹഫ്സത്ത് പാത്തിക്കൽ (രാമപുരം), റജുല കല്ലിങ്ങൽ (പെരിന്തൽമണ്ണ), ഹാജറ വട്ടപ്പറമ്പിൽ (ചമ്രവട്ടം) ഷീറീന കിഴിശ്ശേരി (പെരിന്തൽമണ്ണ), ഹുദ മുട്ടേങ്ങാടൻ (കോട്ടക്കൽ), ബഷീർ പുല്ലൂർശങ്ങാട്ടിൽ (അങ്ങാടിപ്പുറം), ഷംന കൊളക്കട (പാതാക്കര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.