ഒരു വർഷമായി അബോധാവസ്ഥയിലായിരുന്ന മലപ്പുറം സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: കുഴഞ്ഞു വീണ് അബോധാവസ്ഥയിലായതിനെ തുടർന്ന് 11 മാസത്തിലേറെയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ജുബൈൽ റോയൽ കമ്മീഷൻ ഏരിയയിൽ ഹൗസ് ഡ്രൈവറായിരുന്ന മലപ്പുറം തിരൂർ പുതിയങ്ങാടി കല്ലിങ്കൽ ജാറത്തിനു സമീപം സി.പി.മുഹമ്മദ് കുട്ടി ( 55) ആണ് മരിച്ചത്.

കഴിഞ്ഞ സെപ്തമ്പർ 22 ന് ജോലി ചെയ്തിരുന്ന വീട്ടിന് മുമ്പിൽ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടിൽ പോകാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ആയിരുന്നു ഇത്. സ്പോൺസർ ഉടൻ മുവാസാത് ആശുപത്രിയിലെത്തിച്ചു. അന്നുമുതൽ അബോധാവസ്ഥയിൽ തുടരുകയായിരുന്നു. വെള്ളിയാഴ്ച മരിച്ചു.

ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ജാഫർ (യു.എ.ഇ.), മുഹമ്മദ് ജവാദ്.

ജുബൈലിൽ തന്നെ ഖബറടക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Tags:    
News Summary - malappuram native died in jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.