വി.കെ. ജലീൽ നിര്യാതനായി

മലപ്പുറം: പ്രഗത്ഭ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി സ്വദേശി വി.കെ. ജലീൽ (71) നിര്യാതനായി. പിതാവ്: പ്രമുഖ പണ്ഡിതനും വാഗ്മിയും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാക്കളിലൊരാളായ പരേതനായ വി.കെ.എം. ഇസ്സുദ്ദീൻ മൗലവി. മാതാവ്: പരേതയായ പാലേൻപടിയൽ ഉമ്മാത്തക്കുട്ടി.

പ്രബോധനം, മലർവാടി പത്രാധിപ സമിതികളിലും ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് കോഴിക്കോട് ഡയറക്ടറേറ്റിലും ശാന്തപുരം ഇസ്ലാമിയ കോളജിലും സേവനം അനുഷ്ഠിച്ചു. ഉമ്മു ഐമൻ (നബി തിരുമേനിയുടെ ബാല്യ യൗവനകാല പരിസരം), മുഹാജിർ (നബി തിരുമേനിയുടെ ഹിജ്റയുടെ അനുഭവ വിവരണം), സ്മരണകൾ സംഭവങ്ങൾ, ഇസ്ലാം വാളിന്‍റെ തണലിലോ, ഇസ്സുദ്ദീൻ മൗലവിയുടെ നാടും വീടും എന്‍റെ ഓർമകളും, മദീനയിലെ ഏടുകൾ എന്നീ പുസ്തകൾ എഴുതി.

ദീർഘകാലം പടിഞ്ഞാറ്റുംമുറി പ്രാദേശിക ജമാഅത്ത് അമീറായിരുന്നു. പടിഞ്ഞാറ്റുംമുറി ഐഡിയൽ ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ സ്ഥാനവും വഹിച്ചു. ജിദ്ദ കേന്ദ്രീകരിച്ച് കെ.ഐ.ജിയുടെ നേതൃസ്ഥാനത്ത് ദീർഘകാലം പ്രവർത്തിച്ചിരുന്നു.

ഭാര്യ: കെ.എം. ഫാത്തിമ സുഹറ. മക്കൾ: ശമീം ഇസ്സുദ്ദീൻ (ഖത്തർ), ശഫീഖ് ഇസ്സുദ്ദീൻ ( സൗദി അറേബ്യ), നസീം ഇസ്സുദ്ദീൻ (ഖത്തർ), നഈം ഇസ്സുദ്ദീൻ, ഡോ. ജസീല. മരുമക്കൾ: റബീഅ, ഷംലീന, അഫീഫ, റമീസ്. 

ഖബറടക്കം തിങ്കളാഴ്ച വൈകീട്ട്​ 4.30ന്​ പടിഞ്ഞാറ്റുംമുറി വെള്ളേങ്ങൽ ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ.

Tags:    
News Summary - Obit News VK jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.