വി​ദേ​വ് ച​ന്ദ്രൻ

https://www.madhyamam.com/obituaries/malappuram/one-and-a-half-year-old-boy-died-after-getting-food-stuck-in-his-throat-1058146

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു

ചെ​റു​തു​രു​ത്തി (തൃശൂർ): ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ലെ കാ​ളി​കാ​വ് മ​മ്പാ​ട്ടു​മൂ​ല വെ​ള്ള​യൂ​ർ വീ​ട്ടി​ൽ വി​ജേ​ഷ് മോ​ന്റെ​യും ദേ​വി​ക​യു​ടെ​യും മ​ക​ൻ വി​ദേ​വ് ച​ന്ദ്ര​നാ​ണ് മ​രി​ച്ച​ത്. ചെ​റു​തു​രു​ത്തി​ലെ വാ​ട​ക​വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ചെ​റു​തു​രു​ത്തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ചെ​റു​തു​രു​ത്തി പൊ​ലീ​സ്​ തുടർന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചു. മാ​താ​വ്: ദേ​വി​ക.

Tags:    
News Summary - One-and-a-half-year-old boy died after getting food stuck in his throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 11:36 GMT