പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ ഖദീജ ബീവി നിര്യാതയായി

മലപ്പുറം: സമസ്ത വൈസ് പ്രസിഡന്‍റും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന പരേതനായ പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യയും കോഴിക്കോട് മുന്‍ വലിയ ഖാദി പരേതനായ അഹമ്മദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ മകളുമായ ഖദീജ ജാസ്മിന്‍ (മുല്ല ബീവി - 75) നിര്യാതയായി. ശനിയാഴ്ച വൈകീട്ട്​ എട്ടരയോടെ പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ല സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ്​ ഹമീദലി ശിഹാബ് തങ്ങള്‍, ബുഷ്​റ ബീവി, ഹസീന ബീവി, സാലിഹ ബീവി, സുമയ്യ ബീവി എന്നിവര്‍ മക്കളാണ്.

സഹോദരങ്ങള്‍: അബ്ദുല്ലക്കോയ തങ്ങള്‍, മുഹമ്മദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍, ജാഫര്‍ ശിഹാബ് തങ്ങള്‍, ഫസല്‍ ശിഹാബ് തങ്ങള്‍, ശരീഫ ബീവി, വസീമ ബീവി, പരേതനായ കോഴിക്കോട് വലിയ ഖാദി മുഹ്‌സിന്‍ ശിഹാബ് തങ്ങള്‍. മയ്യത്ത് നമസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12ന്​ പാണക്കാട് ജുമാമസ്ജിദില്‍.

Tags:    
News Summary - Panakkad Umar Ali Shihab's wife Khadeeja Beevi have passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 11:36 GMT