റിയാസ്​ മുക്കോളിയുടെ ഭാര്യാ പിതാവും മുൻ പ്രവാസിയുമായ ഹസ്സൻ കോയ നാട്ടിൽ നിര്യാതനായി

യാംബു: സൗദിയിലെ യാംബുവിലും മക്കയിലും പ്രവാസിയായിരുന്ന മലപ്പുറം കൊണ്ടോട്ടി നാമ്പോലംകുന്ന് കിളിനാടൻ ഹസ്സൻ കോയ എന്ന കുഞ്ഞ (62) നാട്ടിൽ നിര്യാതനായി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ ്​ റിയാസ്​ മുക്കോളിയുടെ ഭാര്യ പിതാവാണ്​. ഹൃദയ സംബന്ധമായ ചികിത്സക്കിടെയാണ് മരണം.

20 വർഷം യാംബുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് മക്കയിൽ സൗദി ബിൻലാദിൻ കമ്പനിയിൽ ജോലി ചെയ്യവെയാണ്‌ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. കലാസാംസ്കാരിക മേഖലയിൽ തൽപരനായ ഇദ്ദേഹത്തിന് യാംബുവിൽ ഏറെ സൗഹൃദ ബന്ധങ്ങൾ ഉണ്ടായിരുന്നു. മയ്യിത്ത് നമ്പോലൻകുന്ന് ജുമാഅത്ത് പള്ളി മഖ്ബറയിൽ ഖബറടക്കി.

പരേതരായ കിളിനാടൻ മുഹമ്മദ് കുട്ടി, ആയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മാബി, മക്കൾ: ഷംന, ദിൽന, ശാസ്. മരുമക്കൾ: സക്കരിയ ശരീഫ്, റിയാസ് മുക്കോളി. സഹോദങ്ങൾ: മഹ്‌മൂദ്‌, അബ്ദുൽ ഹമീദ്, അബ്ദുൽ കരീം , അബ്ദുൽ നാസർ, ഹാരിസ്, അബ്ദുൽ റഹീം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 11:36 GMT