തിരൂരങ്ങാടി: കളിക്കുന്നതിനിടെ തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി വിദ്യാർഥിനി മരിച്ചു. കരുമ്പിൽ സ്വദേശിയും വെന്നിയൂർ ആറുമടയിൽ താമസക്കാരനുമായ കരുമ്പിൽമികച്ച അബ്ദുൽ നാസറിെൻറ മകളും വാളക്കുളം കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനിയുമായ നസ്വ ഷെറിനാണ് (13) മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. കൂടെ കളിച്ചിരുന്ന കുട്ടി വീട്ടുകാരെ വിവരം അറിയിച്ചപ്പോഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോട്ടക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങൾ: നസ്റീന, നസ്റിയ, നസ്മിയ, നിഷാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.