ചെറുപുഴ (കണ്ണൂർ): ചെറുപുഴ സ്വദേശിയായ ശാസ്ത്രജ്ഞൻ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തരാഖണ്ഡിലെ റൂർക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ ശാസ്ത്രജ്ഞനായ ഡോ. റിനോജ് ജെ. തയ്യിൽ (53) ആണ് ഋഷികേശ് എയിംസിൽ വെച്ച് നിര്യാതനായത്. പത്ത് ദിവസമായി വെന്‍റിലേറ്ററിലായിരുന്നു.
ഉത്തരാഖണ്ഡിലെ ചാമോലി പ്രകൃതിദുരന്തത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ശാസ്ത്രജ്ഞന്മാരെ നയിച്ചിരുന്നത് ഡോ. റിനോജ് ആയിരുന്നു. ജോലിക്കിടയിലാണ് കോവിഡ് ബാധിതനായത്.
ചെറുപുഴയിലെ മുതിർന്ന കോൺഗ്രസ് നേതാവും പയ്യന്നൂർ കോളേജ് സെക്രട്ടറിയുമായ തയ്യിൽ ജോൺ ജോസഫ്- കുട്ടിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ആലക്കോട് നമ്പിശ്ശേരിൽ കുടുംബാംഗം ജിൻസ് (അധ്യാപിക, മോണ്ട് ഫോർട്ട് സ്കൂൾ, റൂർക്കി).
മക്കൾ: ഷോൺ (ബി.ടെക് ബിരുദധാരി), റയാൻ (വിദ്യാർഥി, മോണ്ട് ഫോർട്ട് സ്കൂൾ, റൂർക്കി). സഹോദരൻ: റിജോ. സംസ്‌കാരം വെള്ളിയാഴ്ച റൂർക്കിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.