രാം​ദാ​സ്​

ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ മലയാളി മരിച്ചു

വ​ട​ക്ക​ഞ്ചേ​രി: ന്യൂ​ഡ​ൽ​ഹി​യി​ൽ ന്യു​മോ​ണി​യ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി ഓ​ക്സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ചു. മ​ഞ്ഞ​പ്ര പാ​തി​രി​ക്ക​ളം എം. ​രാം​ദാ​സാ​ണ്​ (65) മ​രി​ച്ച​ത്. ന്യു​മോ​ണി​യ ബാ​ധി​ച്ച് നാ​ലു ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​വി​ൽ ചി​കി​ത്സ പ്ര​തി​സ​ന്ധി​ക്കൊ​പ്പം ഓ​ക്സി​ജ​ൻ ക്ഷാ​മം കൂ​ടി​യാ​യ​തോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബ​ന്ധു​വാ​യ എം.​കെ. സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11നാ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം പി​ന്നീ​ട് ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. ക​മ്പ​നി​യി​ലെ ജോ​ലി​യു​മാ​യി ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം ന്യൂ​ഡ​ൽ​ഹി​യി​ലാ​ണ് രാം​ദാ​സ്. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ൾ: ദി​വ്യ (കാ​ന​ഡ), നി​വ്യ. മ​രു​മ​ക്ക​ൾ: റി​നി​ത്, അ​മി​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ദേ​വ​ൻ, ശി​വ​ദാ​സ​ൻ, സ​രോ​ജി​നി, ദേ​വ​കി, ക​രു​ണാ​വ​തി, കാ​ഞ്ച​ന, വ​സു​മ​തി.

Tags:    
News Summary - Malayali died in Delhi due to lack of oxygen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.