ചേരമ്പാടി: കേരളത്തോട് ചേർന്ന് കിടക്കുന്ന നീലഗിരി ചേരമ്പാടിയിൽ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ചേരമ്പാടി ചപ്പുംതോടിലെ കർഷകനായ കുഞ്ഞുമൊയ്തീൻ (63) ആണ് വ്യാഴാഴ്ച പുലർച്ചെ മൂന്നരമണിയോടെ വീടിന് മുന്നിൽ ദാരുണമായി കൊല്ലപ്പെട്ടത്. വീടിന് സമീപത്തുള്ള തൊഴുത്തിൽനിന്ന് ശബ്ദം കേട്ടപ്പോൾ പുറത്തിറങ്ങുകയായിരുന്നു. ഇറങ്ങിയ ഉടൻ ആന ചവിട്ടി കൊലപ്പെടുത്തി. കുഞ്ഞുമൊയതീൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് കേരള-തമിഴ്നാട് റോഡ് ഉപരോധിക്കുകയാണ്. പുലർച്ചെ നാലുമണി മുതലാണ് ഗൂഡല്ലൂർ -വൈത്തിരി അന്തർസംസ്ഥാന പാതയിൽ ചേരമ്പാടി ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ജനങ്ങൾ റോഡ് ഉപരോധിക്കുന്നത്. മൃതദേഹം പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞുമൊയ്തീനെ കൊലപ്പെടുത്തിയ കൊമ്പനാന കുറേ ദിവസങ്ങളായി പ്രദേശത്ത് ഭീഷണിയായിരുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടു. ദൂരെ വനത്തിലേക്ക് വിരട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും ഇവർ ചെവിക്കൊണ്ടില്ലെന്നാണ് ജനങ്ങളുടെ പരാതി. ടാൻടീ ഭാഗത്ത് തൊഴിലാളിയെ ആക്രമിച്ചിരുന്നു.
സുലൈഖയാണ് കുഞ്ഞുമൊയ്തീന്റെ ഭാര്യ. മക്കൾ: ഫാസിൽ, ഫസ്ന. മരുമക്കൾ: ഗഫൂർ, അൻഷിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.