മധുര: പ്രശസ്ത തമിഴ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇന്ദിര സൗന്ദരരാജൻ (65) അന്തരിച്ചു. അമാനുഷികവും നിഗൂഢവുമായ പ്രമേയങ്ങളിലൂടെ വായനക്കാരെ ആകർഷിച്ച എഴുത്തുകാരനായിരുന്നു.
‘രുദ്രവീണ’യാണ് ബെസ്റ്റ് സെല്ലർ കൃതി. തമിഴിലെ ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘മർമദേശ’ത്തിന്റെ കഥ, തിരക്കഥ, സംഭാഷണ രചയിതാവാണ്. ‘എൻ പെയർ രംഗനായകി’ നോവലിന് തമിഴ്നാട് സർക്കാറിന്റെ അവാർഡ് ലഭിച്ചു. അമ്മ ഇന്ദിരയുടെ പേരാണ് സ്വന്തം പേരിനൊപ്പം ചേർത്ത് തൂലികനാമമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.