മീനങ്ങാടി: മുഴുസമയ രാഷ്ട്രീയക്കാരനായിരുന്നുവെങ്കിലും രാഷ്ട്രീയമില്ലാത്ത സൗഹൃദമായിരുന്നു അന്തരിച്ച സി.പി.എം നേതാവ് പി.ടി. ഉലഹന്നാന്റേത്. ലാളിത്യമായിരുന്നു ഉലഹന്നാനെ വ്യത്യസ്തനാക്കിയിരുന്നത്.
ആവശ്യങ്ങൾ പറഞ്ഞാൽ രാഷ്ട്രീയം നോക്കാതെ ഇടപെടും. വർഗീസ് വൈദ്യർക്ക് ശേഷം മീനങ്ങാടിയിലെ വലിയ നേതാവായിരുന്നു പി.ടി. ബുധനാഴ്ച വൈകുന്നേരം മീനങ്ങാടി പൊതു സ്റ്റേജിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു.
ആദരസൂചകമായി വ്യാഴാഴ്ച രാവിലെ ഏഴു മുതൽ 11 വരെ കടകൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചു. കഴിഞ്ഞ 23ന് രാത്രി മീനങ്ങാടി ടൗണിലായിരുന്നു അപകടം. ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് കാറിനും കടക്കും ഇടയിൽ പെട്ടാണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.