ഉള്ള്യേരി: കക്കഞ്ചേരി കിഴുവന മീത്തൽ കുമാരൻ (സോമൻ- 62) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: ലീല. മക്കൾ: റീന, പരേതനായ ലിജേഷ്. സഹോദരങ്ങൾ: മാളു, മാധവി, രാധ, ഭാസ്കരൻ, വേലായുധൻ.
ഓമശ്ശേരി: മമ്പിടിച്ചാൽ ലക്ഷംവീട്ടിൽ താമസിച്ചിരുന്ന വെണ്ണീറ്റുംകുഴിയിൽ മുസ്തഫയുടെ ഭാര്യ കെ.ടി. നസീറ (48) കോവിഡ് ബാധിച്ചു മരിച്ചു. രണ്ടു ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകളും കോവിഡ് ലക്ഷണങ്ങളും കണ്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. മക്കൾ: നിഷാദ്, മിദ്ലാജ് (ഇരുവരും ദുബൈ), നിഷാന. മരുമക്കൾ: ഫാരിസ്, ദിൽഷ.
കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട്കുന്നുമ്മൽ അമ്മു അമ്മ (95) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ ഇവർ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ഭർത്താവ്: പരേതനായ കൃഷ്ണക്കുറുപ്പ്. മക്കൾ: പത്മനാഭൻ, കെ. സുകുമാരൻ (റിട്ട. ഗ്രാമീൺ ബാങ്ക്, സി.പി.എം സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം, കുറവങ്ങാട് കയർ സൊസൈറ്റി പ്രസിഡൻറ്), സുശീല, കെ. നാരായണൻ (റിട്ട. പ്രധാനാധ്യാപകൻ, കോതമംഗലം ഗവ. എൽ.പി.എസ്), കെ. ശശിധരൻ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ), ഗിരിജ, പരേതനായ ഭാസ്കരൻ. മരുമക്കൾ: പ്രഭാകരൻ (വിമുക്ത ഭടൻ), സുധീര, പ്രേമ, കമലാക്ഷി, ശാന്ത, തങ്കം (ഹൈസ്കൂൾ അസി.), പ്രമീള, പരേതനായ ബാലകൃഷ്ണൻ (റിട്ട. ഗ്രാമീൺ ബാങ്ക് സീനിയർ മാനേജർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.