ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു
കോഴിക്കോട്: ജോലിക്കിടെ കുഴഞ്ഞുവീണ് നിർമാണത്തൊഴിലാളി മരിച്ചു. പെരുമണ്ണ പുതുക്കുടി കോട്ടായി അർഷാദ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മീഞ്ചന്തയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പരേതയായ മറിയംബി. ഭാര്യ: സഹറാബാനു. മക്കൾ: അതാബ്, അയാൻ, അഹദ്. സഹോദരങ്ങൾ: മുജീബ്, മുഹമ്മദ് അറഫാത്ത്, അർസൽ. പൊലീസ് നടപടിക്ക് ശേഷം മയ്യിത്ത് ബുധനാഴ്ച പെരുമണ്ണ പനച്ചിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.