കുന്ദമംഗലം താളിക്കുണ്ട് പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു

കുന്ദമംഗലം: താളിക്കുണ്ട് പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. കൊടുവള്ളി മാനിപുരം ആറങ്ങോട് സ്വദേശി സുബൈറിന്റെ മകൻ മുഹമ്മദ് സിനാൻ (14) ആണ് മരിച്ചത്. പൂനൂർ പുഴയിലാണ് ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ അപകടം നടന്നത്. പെരുന്നാൾ ദിനത്തിൽ കുടുംബ വീട് സന്ദർശിക്കാൻ വന്നതായിരുന്നു. കുട്ടികളോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. നാട്ടുകാരായ രക്ഷാപ്രവർത്തകർ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ് :സാജിത. സഹോദരൻ: മുഹമ്മദ് സജൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.