ദമ്മാം: കേരളത്തി​െൻറ മുൻ മുഖ്യമന്ത്രി സി.എച്ച്​. മുഹമ്മദ്​ കോയ അടക്കം വിവിധ മന്ത്രിമാരോടൊപ്പം സേവനം അനുഷ്​ഠിച്ചിട്ടുള്ള നിലമ്പുർ നറുക്കര സ്വദേശി കേശവൻ (73) ദമ്മാമിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. ദമ്മാമിലുള്ള മകൻ ശ്രീജിത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഭാര്യ ജയശ്രീക്കൊപ്പം മാസങ്ങൾക്ക്​ മുമ്പ്​ സൗദിയിലെത്തിയ അദ്ദേഹത്തെ രണ്ട്​ ദിവസം മുമ്പ്​ കടുത്ത ശ്വാസ തടസ്സത്തെ തുടർന്നാണ്​ ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

ശനിയാഴ്​ച രാത്രി 9.30ഓടെയാണ്​ മരണം സ്​ഥിരീകരിച്ചത്​. കേരള സർക്കാർ അണ്ടർ സെക്രട്ടറിയായി വിരമിച്ച കേശവൻ നിലമ്പുർ സ്വദേശിയാണങ്കിലും ദീർഘകാലമായി തിരുവനന്തപുരം വഴുതക്കാട്​ ഈശ്വരവിലാസം റോഡിലായിരുന്നു​ താമസം. സി.എച്ച്​. മുഹമ്മദ്​ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത്​ കേശവ​െൻറ കാര്യശേഷി ബോധ്യപ്പെട്ട അദ്ദേഹം അഡീഷണൽ സെക്രട്ടറിയായി തന്നോടൊപ്പം കൂട്ടുകയായിരുന്നു. ആര്യാടൻ മുഹമ്മദ്​ വൈദ്യുത വകുപ്പ്​ മന്ത്രിയായപ്പോഴും, എം.എം. ഹസൻ നോർക്ക വകുപ്പ്​ മന്ത്രിയായപ്പോഴും അദ്ദേഹത്തെ കൂടെക്കൂട്ടി.

പ്രവാസികളുടെ ആശാകേന്ദ്രമായ നോർക്കയെ കൃത്യമായി വിഭാവനം ചെയ്യുന്നതിൽ നിസ്​ തുലമായ പങ്ക്​ വഹിച്ചിട്ടുണ്ട്. സർവിസിലിരുന്നപ്പോഴും തുടർന്നും സാംസ്​കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്​ വലിയ സുഹൃദ്​ വലയം ഉണ്ട്​. ജഗതി ഈശ്വരവിലാസം റസിഡൻറ്​സ്​ അസോസിയേഷൻ ഭാരവാഹി കൂടിയായിരുന്നു.

ദമ്മാമിൽ സംസ്​കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടി​െൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു. മറ്റൊരു മകൻ ​ശ്രീകേഷ്​ അമേരിക്കയിലാണ്​.

കേശവ​െൻറ നിര്യാണത്തിൽ ശ്രീജിത്ത്​ ജോലിചെയ്യുന്ന ഫ്യൂവൽ ലോജസ്​റ്റിക്​ മാനേജ്മെൻറും ജീവനക്കാരും ഐ.ഒ.സി. ​േഗ്ലാബൽ പ്രസിഡൻറ്​ മൺസൂർ പള്ളൂരും അനുശോചിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.