കുവൈത്ത് സിറ്റി: പ്രശസ്ത കുവൈത്തി നടി ഇൻതിസാർ അൽ ഷർറാഹ് (58) നിര്യാതയായി. ലണ്ടനിലെ ലൂയിസ്റ്റൺ ആശുപത്രിയിലായിരുന്നു അന്ത്യം. 1981ൽ 'ബൈ ബൈ ലണ്ടൻ' എന്ന നാടകത്തിലൂടെയാണ് ഇവർ അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി നാടകം, സിനിമ, സീരിയൽ എന്നിവയിലൂടെ ജനപ്രീതിയും നിരൂപക പ്രശംസയും നേടി.
ഒടുവിൽ ആദ്യ നാടകത്തിെൻറ പേര് പോലെ ലണ്ടനിൽനിന്ന് മടക്കം. ഇൻതിസാർ അൽ ഷർറാഹിെൻറ വിയോഗത്തിൽ കുവൈത്ത് വാർത്തവിനിമയ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.