ന്യൂഡൽഹി: ജോഷിമഠിൽ സഹായം ചെയ്ത് മടങ്ങിയ മലയാളി വൈദികൻ അപകടത്തിൽ മരിച്ചു. ബിജ്നോർ രൂപതാംഗമായ ഫാദർ മെൽവിൻ പള്ളിത്താഴത്ത്(31)ആണ് മരിച്ചത്.
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ഇദ്ദേഹം. ഇദ്ദേഹം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറയുകയായിരുന്നു. കാർ മൂടൽമഞ്ഞിൽ തെന്നി 500 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
രണ്ടുദിവസമായി ജോഷിമഠ് ഉൾപ്പെടുന്ന കമോലി ജില്ലയിൽ കനത്ത മഞ്ഞും മഴയും ഉണ്ടായിരുന്നു. അപകട സമയത്ത് കാറിൽ മെൽവിനൊപ്പം മൂന്നു വൈദികരുമുണ്ടായിരുന്നു. വാഹനത്തിൽ നിന്ന് ഇറങ്ങിയ ഇവർ വണ്ടിയുടെ ടയറിനു താളെ കല്ലുകൾ ഇട്ട് തടയാൻ ശ്രമിച്ചെങ്കിലും വാഹനം കൊക്കയിലേക്ക് പതിച്ചു. രാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.