റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച മലപ്പുറം ചങ്ങരംകുളം കോക്കൂർ മാളിയേക്കൽ വീട്ടിൽ പരേതനായ അലി മകൻ അബ്ദുല്ലക്കുട്ടി (54)യുടെ മൃതദേഹം നാട്ടിലെത്തിച്ചു. ചങ്ങരംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്തു.
മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുവേണ്ടി ഐ.സി.എഫ് റിയാദ് ഘടകത്തിന് കീഴിലുള്ള സഫ്വ ടീമാണ് നിയമനടപടികൾ പൂർത്തീകരിക്കാൻ ആവശ്യമായ സഹായപ്രവർത്തനങ്ങൾ നടത്തിയത്.
30 വർഷമായി റിയാദിൽ പ്രവാസിയായിരുന്ന അബ്ദുല്ലക്കുട്ടി അൽ ഖർജ് റോഡിലെ സൗദി ട്രിപ്പ് എന്ന കമ്പനിയിൽ ട്രെയിലർ ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. ഉമ്മ: ബീവാത്തു കുട്ടി, ഭാര്യ: സാബിറ, മക്കൾ: നൂറ, ജാസ്മിൻ, റാഷിദ്. സഹോദരങ്ങൾ: ഫാത്തിമ, ആയിഷ, മുഹമ്മദ്, അഷ്റഫ് (റിയാദ്), മൊയ്തു (റിയാദ്), ഇബ്രാഹിം. മരുമകന്‍: സെയ്ദ്.
റിയാദിലെ നടപടികൾ പൂർത്തീകരിക്കാൻ അബ്ദുല്ലക്കുട്ടിയുടെ സഹോദരങ്ങളായ അഷ്‌റഫ്, മൊയ്‌തു എന്നിവരോടൊപ്പം റിയാദ് ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കര, പ്രസിഡൻറ് ഇബ്രാഹിം കരീം, ന്യൂ സനാഇയ്യ സെക്ടർ ഓർഗനൈസിങ് സെക്രട്ടറി ജാഫർ പോത്തൻകോട്, മുജീബ് അഹ്‌സനി എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.