ഒ​ളി​മ്പ്യ​ൻ എ​സ്.​എ​സ്. നാ​രാ​യ​ണ​ൻ അന്തരിച്ചു

മും​ബൈ: ഒ​ളി​മ്പ്യ​ൻ എ​സ്.​എ​സ്. നാ​രാ​യ​ണ​ൻ എ​ന്ന ബാ​ബു നാ​രാ​യ​ണ​ൻ (86) അ​ന്ത​രി​ച്ചു. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം മ​ഹാ​രാ​ഷ്​​ട്ര​യി​ലെ താ​ണെ​യി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.

1956 ലെ ​മെ​ൽ​ബ​ൺ, 1960 ലെ ​റോം ഒ​ളി​മ്പി​ക്സു​ക​ളി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​ഗോ​ൾ​കീ​പ്പ​റാ​യി​രു​ന്നു. പീ​റ്റ​ർ ത​ങ്ക​രാ​ജ​ൻ, പി.​കെ. ബാ​ന​ർ​ജി, ചു​നി ഗോ​സ്വാ​മി തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു എ​സ്.​എ​സ്. നാ​രാ​യ​ണ​ൻ ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി​യ​ത്. രോ​ഗ​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

1954 ൽ ​മ​ഹാ​രാ​ഷ്​​ട്ര ബാ​സ്ക്ക​റ്റ് ബാ​ൾ ടീം ​അം​ഗ​മാ​യി​രു​ന്ന നാ​രാ​യ​ണ​ൻ പി​ന്നീ​ട് ഫു​ട്ബാ​ളി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ടാ​റ്റാ​സ് ഫു​ട്ബാ​ൾ ക്ല​ബ്, കാ​ൾ​ടെ​ക്സ് ടീ​മു​ക​ളി​ൽ ക​ളി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്തു​ന്ന​ത്. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച താ​ണെ​യി​ൽ ന​ട​ക്കും. പ​രേ​ത​യാ​യ പാ​ർ​വ​തി​യാ​ണ് ഭാ​ര്യ.​മ​ക്ക​ൾ മു​ര​ളി, ല​ക്ഷ്മി, ജാ​ന​കി.

Tags:    
News Summary - Olympian ss narayanan passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.