പിതാവിനൊപ്പം വിറകെടുക്കാൻ പോയ അഞ്ചു വയസുകാരൻ കടന്നൽ കുത്തേറ്റ്​ മരിച്ചു

പുലാപ്പറ്റ(പാലക്കാട്​): കോണിക്കഴി പറക്കുന്നത്ത്​ കണ്ണൻ-ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് (അഞ്ച്​) കടന്നൽ കുത്തേറ്റ് മരിച്ചു. സത്രം കാവിൽക്കുന്ന് എ.യു.പി സ്​കൂൾ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.

ക്വാറിത്തൊഴിലാളിയായ പിതാവ്​ കണ്ണനൊപ്പം വീടിന് സമീപത്തെ റബർ തോട്ടത്തിൽ വിറക് എടുക്കുന്നതിനിടെ ഞായറാഴ്ച കടന്നൽ കുത്ത് ഏൽക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് തിങ്കളാഴ്ച ശരീരത്തിൽ നിറം മാറ്റവും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് പാലക്കാട് സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കോങ്ങാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങൾ: കവിത, സബിത.

Tags:    
News Summary - A five-year-old boy was stabbed to death by wasp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.