മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസം പ്രായമായ കുട്ടി മരിച്ചു

ചിറ്റൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു. ചിറ്റൂർ കൊഴിഞ്ഞാമ്പാറ വണ്ണാമട കുമാരന്നൂർ നെഹ്റു നഗർ കോളനി അരുൺകുമാർ- കാളീശ്വരി ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് കുട്ടിക്ക് പാൽ കൊടുത്ത് ഉറക്കാൻ കിടത്തിയിരുന്നു.

കുറച്ചുനേരം കഴിഞ്ഞിട്ടും കുട്ടി അനക്കം ഇല്ലാത്തതിനാൽ കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുകള്‍ക്ക് വിട്ടുനൽകി സംസ്കരിച്ചു.

Tags:    
News Summary - Baby died after breast milk stucked in throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.